Times Kerala

 വിഴിഞ്ഞത്ത് വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഒരു സ്ത്രീ അടക്കം അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ

 
crime
 തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അയൽവാസിയായ ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ പി​ടി​യി​ൽ. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ ശാ​ന്ത​കു​മാ​രി (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ റ​ഫീ​ഖ, അ​ല്‍ അ​മീ​ന്‍, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്.മു​ല്ലൂ​രി​ല്‍ വീ​ടി​ന്‍റെ മ​ച്ചി​ന് മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം ശാന്തകുമാരിയുടെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്.  ശാ​ന്ത​കു​മാ​രി​യെ കൊ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് ര​ക്ഷ​പെ​ടാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ശ്ര​മ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മൂ​വ​രും പി​ടി​യി​ലാ​കു​ന്ന​ത്. ശാ​ന്ത​കു​മാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്താ​യ​ത്. റ​ഫീ​ഖ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് എ​ന്നാ​ണ് ആ​ദ്യം പോ​ലീ​സ് ക​രു​തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശാ​ന്ത​കു​മാ​രി​യാ​ണെ​ന്ന് മ​ന​സി​ലാ​യി. ശാ​ന്ത​കു​മാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന്‍റെ മ​ച്ചി​ന് മു​ക​ളി​ല്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ചു ഇ​വ​ര്‍ ക​ട​ന്നു ക​ള​യു​ക​യി​രു​ന്നു.

Related Topics

Share this story