Times Kerala

വ്യാ​​​പാ​​​രസം​​​ര​​​ക്ഷ​​​ണ ജാ​​​ഥ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സമാപനം; സം​​​സ്ഥാ​​​ന​​​ത്തെ ക​​​ട​​​ക​​​ള്‍ ഇ​​​ന്ന് അ​​​ട​​​ച്ചി​​​ടും

 
വ്യാ​​​പാ​​​രസം​​​ര​​​ക്ഷ​​​ണ ജാ​​​ഥ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സമാപനം; സം​​​സ്ഥാ​​​ന​​​ത്തെ ക​​​ട​​​ക​​​ള്‍ ഇ​​​ന്ന് അ​​​ട​​​ച്ചി​​​ടും
കോ​​​ഴി​​​ക്കോ​​​ട്: വ്യാ​​​പാ​​​രി-വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള വ്യാ​​​പാ​​​രസം​​​ര​​​ക്ഷ​​​ണ ജാ​​​ഥ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ​​​മാ​​​പി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ക​​​ട​​​ക​​​ള്‍ ഇ​​​ന്ന് അ​​​ട​​​ച്ചി​​​ടും. ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യി​​​ല്‍ അം​​​ഗ​​​ത്വ​​​മു​​​ള്ള ക​​​ട​​​ക​​​ളൊ​​​ന്നും തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കി​​​ല്ലെ​​​ന്നു നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു.​ വ്യാ​​​പാ​​​രമേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് ജ​​​നു​​​വ​​​രി 29നാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡു​​​നി​​​ന്ന് ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യു​​​ടെ നേ​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജാ​​​ഥ ആ​​​രം​​​ഭി​​​ച്ച​​​ത്.   

അ​​​മി​​​ത​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച ട്രേ​​​ഡ് ലൈ​​​സ​​​ന്‍​സ്, ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി ഫീ​​​സു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ക, ട്രേ​​​ഡ് ലൈ​​​ന്‍​സി​​​ന്‍റെ പേ​​​രി​​​ല്‍ ചു​​​മ​​​ത്തു​​​ന്ന പി​​​ഴ ഒ​​​ഴി​​​വാ​​​ക്കു​​​ക, പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യും പി​​​ഴ​​​യും നി​​​ര്‍​ത്ത​​​ലാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം നടന്നത്. അതേസമയം, ഇ​​​ന്ന് ക​​​ട​​​ക​​​ള്‍ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related Topics

Share this story