മലപ്പുറത്ത് മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്റ്റഡിയിൽ
Thu, 13 Jan 2022

മലപ്പുറം: ജില്ലയിലെ തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഷെയ്ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം രണ്ടാനച്ഛന് ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. സംഭവത്തിൽ തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയായ കുട്ടിയുടെ അമ്മ മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.