Times Kerala

 വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡും ആ​ണി​ക​ളും; സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​നൊ​രു​ങ്ങി ഹ​രി​യാ​ന സ​ർ​ക്കാ​ർ

 
 വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡും ആ​ണി​ക​ളും; സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​നൊ​രു​ങ്ങി ഹ​രി​യാ​ന സ​ർ​ക്കാ​ർ
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​ൻ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഹ​രി​യാ​ന സ​ർ​ക്കാ​ർ. മാ​ർ​ച്ച് ഹ​രി​യാ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡു​ക​ൾ, ഇ​രു​മ്പ് ആ​ണി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചു. കൂ​ടാ​തെ വ​ലി​യ പോ​ലീ​സ് സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ റോ​ഡി​ൽ ഇ​രു​മ്പ് ആ​ണി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹ​രി​യാ​ന​യി​ലെ പ​ല ജി​ല്ല​ക​ളി​ലും സെ​ക്ഷ​ൻ 144 ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്, പോ​ലീ​സ് സേ​ന​യ്‌​ക്കൊ​പ്പം സി​ആ​ർ​പി​എ​ഫി​നെ​യും മ​റ്റ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച്: ഹ​രി​യാ​ന​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചു

 സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച രാ​ഷ്ട്രീ​യേ​ത​ര വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച്ച വ​രെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ർ​ച്ച് ഹ​രി​യാ​ന ക​ട​ക്കാ​തെ​യി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​ക​ളി​ൽ അ​ട​ക്കം ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു.  താ​ങ്ങു​വി​ല​യ​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.    നേ​ര​ത്തെ ക​ർ​ഷ​ക​രു​മാ​യി കേ​ന്ദ്ര മ​ന്ത്രി​മാ​ര​ട​ക്കം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സ​മ​വാ​യ​ത്തി​ൽ എത്താതിനെ തുടർന്നാണ് മാ​ർ​ച്ചു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related Topics

Share this story