നടുത്തളത്തിലേക്കിറങ്ങി സ്പീക്കര്‍ക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു

 നടുത്തളത്തിലേക്കിറങ്ങി സ്പീക്കര്‍ക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു
 

തിരുവനന്തപുരം: സ്പീക്കർക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് മൂന്നാം ദിവസവും നിയമസഭ രണ്ട് മണി വരെ പിരിഞ്ഞു. എംഎല്‍എമാരെ കൈയേറ്റം ചെയ്ത വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വെച്ചതോടെ ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം: 2 ഭരണപക്ഷ എംഎൽഎമാർ അടക്കം 14 എം എൽ എമാർക്കെതിരെ കേസ്

നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎ മാർ നടത്തിയ ഉപരോധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 14 എം എൽ എമാർക്കെതിരെ പോലീസ് കേസെടുത്തു. ഭരണപക്ഷത്തെ രണ്ടും പ്രതിപക്ഷത്തെ 12ഉം എം എൽ എമാർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎൽഎ മാറി കൂടാതെ നിയമസഭയിലെ വാച്ച് ആൻഡ് വാർഡിനെതിരെയും കേസുണ്ട്. സി പി എമ്മിൻ്റെ എം എൽ എമാരായ എച്ച് സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ്. സംഘർഷത്തിനിടെ കുഴഞ്ഞുവീണ സനീഷ് കുമാർ എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.ഉമ തോമസ്, അൻവർ സാദത്ത്, കെ കെ രമ, റോജി എം ജോൺ, പി കെ ബഷീർ, ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ് അടക്കമുള്ളവർക്കെതിരെയും കേസുണ്ട്. വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ചതിനാണ് ഇവർക്കെതിരെയുള്ള കേസ്. വനതി വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിലാണ് കേസ്. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിപക്ഷ എം എൽ എമാർക്കെതിരെ കേസെടുത്തത്. 

Share this story