Times Kerala

ആനയെ വളഞ്ഞ് ദൗത്യ സംഘം; മയക്കുവെടി ഉടന്‍

 
ആനയെ വളഞ്ഞ് ദൗത്യ സംഘം; മയക്കുവെടി ഉടന്‍

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ ഉടന്‍ മയക്കുവെടി വെക്കും. ദൗത്യ സംഘം ആനയെ വളഞ്ഞിരിക്കുകയാണ്. ആനയെ കാട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് നിലവില്‍ ആനയുള്ളത്. ആനയുടെ ലൊക്കേഷന്‍ റേഡിയോ കോളര്‍ ട്രാക്കിങിലൂടെ ലഭിച്ചതോടെ ദൗത്യ സംഘം കാടുകയറിയിരുന്നു. വെറ്റിനറി സംഘം അടക്കം സ്ഥലത്തെത്തി. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടു പോകുക.
സ്ഥലവും സന്ദർഭവും ഒത്തുവന്നാൽ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ച് ഇന്നും ജനങ്ങൾ രോഷാകുലരായി. 

Related Topics

Share this story