Times Kerala

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം കൊടുത്തു: വിശദീകരണവുമായി കെജിഎംസിടിഎ

 
കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച പറ്റിയ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ (KGMCTA). നാക്കിന്റെ വൈകല്യത്തിന് ഡോക്ടര്‍ പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഭാവിയില്‍ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഇതിന് പ്രഥമ പരിഗണന നല്‍കിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് പ്രതികരിച്ചു.
അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. കൃത്യമായ അന്വേഷണം സംഘടിപ്പിക്കാതെയും ധൃതി പിടിച്ചും നടത്തിയ സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരമാണ്. അന്വേഷണ വിധേയമായി പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അധ്യാപകരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .

Related Topics

Share this story