Times Kerala

എക്സാലോജികിനെതിരായ അന്വേഷണം; വിധി പറയുന്നത് മാറ്റി

 
 എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ൽ​കി എ​ക്സാ​ലോ​ജി​ക്

ബെം​ഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ കർണാടക ഹൈക്കോടതി വിധി പറയുന്നത് മാറ്റി. അതുവരെ കടുത്ത നടപടികൾ ഉണ്ടാകരുതെന്ന് എസ്എഫ്ഐഒയ്ക്ക് കോടതി നിർദേശം നൽകി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്എഫ്ഐഒയോട് കോടതി ആരാഞ്ഞു. എക്സാലോജിക് രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് കടക്കരുതെന്ന് നിർദേശിച്ച കോടതി എസ്എഫ്ഐഒ ചോദിച്ച രേഖകൾ കൊടുക്കണമെന്ന് എക്സാലോജികിനോടും വ്യക്തമാക്കി. 

അതേസമയം, വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജ്ജിന്‍റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Related Topics

Share this story