Times Kerala

നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമക്കുറ്റം ചുമത്തി കേസ്

 
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമക്കുറ്റം ചുമത്തി കേസ്
കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ ക്രൂര മർദനത്തിന് ഇരയാക്കിയ കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പോലിസ് കേസെടുത്തു. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ നോക്കിയതായി യുവതി മൊഴി നല്‍കിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി പറഞ്ഞതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനക്കുറ്റവും രാഹുലിനെതിരെ നിലവിൽ ചുമത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കി.

Related Topics

Share this story