Times Kerala

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; കേരളമുൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്

 
 ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ
കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഇ.ഡി രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നു. കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത് അഡീഷണൽ സെഷൻ കോടതിയാണ് . ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക.

Related Topics

Share this story