മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പുറപ്പെട്ടു

pinarayi
 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർചി​​​കി​​​ത്സ​​​ക്കായി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് പു​​​ല​​​ർ​​​ച്ചെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ന​​​സോ​​​ട്ട​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ലേക്കാണ് തു​​​ട​​​ർചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പോ​​​യ​​​ത്. നെടുമ്പാശേരി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ലാണ് ദു​​​ബാ​​​യി​​​ക്ക് പോയത്. അ​​​വി​​​ടെനി​​​ന്നു​​​ള്ള ക​​​ണ​​​ക്‌ഷൻ ഫ്ളൈ​​​റ്റി​​​ൽ യു​​​എ​​​സി​​​ലേ​​​ക്കു പോ​​​കും. ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ട്. ചി​​​കി​​​ത്സ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ഈ​​​മാ​​​സം 29നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ​​​ത്താ​​​ണെ​​​ങ്കി​​​ലും ഭരണച്ചുമ​​​ത​​​ല ആ​​​ർ​​​ക്കും കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല.

Share this story