Times Kerala

മലയാളികളുടെ ദുരൂഹമരണം: ദേവിയും ആര്യയും അണിഞ്ഞിരുന്ന കറുത്ത കല്ല് പതിച്ച കൈവള ആഭിചാരക്രിയയുടെ ഭാഗമാണോയെന്ന് സംശയിച്ച് പോലീസ് 

 
ക്രൈം
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ അരുണാചലിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും അമാനുഷികമായ ചിന്തകളിൽ വിശ്വാസമുള്ളവരായിരുന്നുവെന്ന് വീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ രണ്ടുപേരും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചിരുന്നതായി പോലീസ് ദേവിയുടെ അച്ഛൻ ബാലൻ മാധവനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് വ്യക്തമായി. വീട്ടുകാർ ഇത് വിലക്കുകയും ചെയ്തിരുന്നു. പോലീസിൻ്റെ അനുമാനം ദേവിയുടെ വീട്ടുകാർക്കു കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ്. മൃതദേഹങ്ങളുടെ സംസ്കാരം കഴിഞ്ഞതിനു ശേഷം മൂവരുടെയും വീട്ടുകാരുടെ മൊഴിയെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.കൂടാതെ മരണസമയത്ത് ദേവിയുടെയും ആര്യയുടെയും കൈയ്യിലുണ്ടായിരുന്ന കറുത്ത കല്ല് പതിച്ച കൈവള ആഭിചാരക്രിയയുടെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. 

Related Topics

Share this story