Times Kerala

വൈകാതെ കേരളത്തിൽ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; കെ. സുരേന്ദ്രൻ

 
സി​ആ​ർ​പി​എ​ഫി​ന്‍റെ അ​ര​യി​ൽ ഉ​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല,  എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ട്ട് ഗോ​വി​ന്ദ​ൻ അ​തെ​ടു​പ്പി​ക്ക​രു​ത്: കെ. ​സു​രേ​ന്ദ്ര​ൻ

സംസ്ഥാനത്ത് വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. എൽഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങൾ ഇതിനോടകം മടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

പിണറായി സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സാമ്പത്തികമായി കേരളം തകർന്നത്. അതിന് ഡൽഹിയിൽ പോയി സമരം ചെയ്തതു കൊണ്ട് മാത്രം കാര്യമില്ല. കേന്ദ്ര സർക്കാരിൻ്റെ കൂടുതൽ സഹായം ഇല്ലാതിരുന്നെങ്കിൽ കേരളം എന്നെ പട്ടിണിയായേനെ.

ജന്തർമന്തറിൽ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കാണാൻ കഴിഞ്ഞത്. നിലനിൽപ്പിന് വേണ്ടി മാത്രമാണ് അവർ ഒന്നിച്ചു നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.


 

Related Topics

Share this story