ഭീകരവാദ ബന്ധം; കാശ്മീരിൽ 700 ല്‍ അധികം പേരെ കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന

indian army
 ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള 700 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്ത് സുരക്ഷാ സേന. ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈന്യത്തിന്റെ നടപടി. കസ്റ്റഡിയിലായവരിൽ പലര്‍ക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നുമാണ് റിപ്പോർട്ട്. കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ്വരയിലെ ആക്രമണത്തിന്റെ ശൃംഖല തകര്‍ക്കാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Share this story