Times Kerala

സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു

 
സുരേഷ് ഗോപി
ന്യൂഡല്‍ഹി: സുരേഷ് ഗോപി മൂന്നാം എന്‍ ഡി എ സര്‍ക്കാരില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ്‌ഗോപിയെ സ്വീകരിക്കുകയുണ്ടായി. സുരേഷ് ഗോപി പെട്രോളിയം വകുപ്പ് കൂടാതെ, പ്രകൃതിവാതകം, ടൂറിസം എന്നീ വകുപ്പുകളിലും പദവി വഹിക്കുന്നതായിരിക്കും. സു​പ്ര​ധാ​ന​മാ​യ ചു​മ​ത​ലയാണ് പ്ര​ധാ​ന​മ​ന്ത്രി ഏ​ല്‍​പ്പി​ച്ച​ത് എന്ന് അദ്ദേഹം പറയുകയുണ്ടായി. സുരേഷ് ഗോപി പറഞ്ഞത് അ​ദ്ദേ​ഹ​വും പെ​ട്രോ​ളി​യം മ​ന്ത്രി​യും പാ​ന​ലും ഒ​ക്കെ നി​ര്‍​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കുമെന്നാണ്. അദ്ദേഹം തൻ്റെ നന്ദി തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളോ​ടും കേ​ര​ള​ത്തോ​ടും അറിയിക്കാനും മറന്നില്ല. താൻ ഏറ്റെടുത്തത് തീര്‍ത്തും പുതിയ സംരംഭമാണെന്നും സീറോയില്‍ നിന്നാണ് സ്റ്റാര്‍ട്ട് ചെയ്യുന്നതെന്നും പറഞ്ഞ സുരേഷ് ഗോപി ടൂറിസം രംഗത്ത് കേരളത്തെ ഭാരത്തിൻ്റെ തിലകക്കുറിയാക്കുമെന്നും കൂട്ടിച്ചേർത്തു. എണ്ണശേഖരം കണ്ടെത്തിയ കൊല്ലം തീരത്ത് എണ്ണഖനന സാധ്യത പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം കൊല്ലം തൻ്റെ ജന്മസ്ഥലമാണെന്നും പറയുകയുണ്ടായി. സുരേഷ് ഗോപി ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന്  കോഴിക്കോട് എത്തുന്നതായിരിക്കും. അദ്ദേഹം തളി ക്ഷേത്രം സന്ദര്‍ശിക്കും. അതോടൊപ്പം ജില്ലയിലെ പ്രമുഖരെയും കാണുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചില്‍ മാരാര്‍ ജി സ്മൃതികുടീരത്തില്‍ നാളെ രാവിലെ പുഷ്പാര്‍ച്ചന നടത്തുമെന്നും നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും സൂചനകളുണ്ട്. 

Related Topics

Share this story