Times Kerala

കേരളത്തിൽ അതിശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം

 
 കനത്ത കാറ്റ്: കോതമംഗലത്ത്  ഒരു കോടിയോളം രൂപയുടെ കൃഷി നാശം 

കേരളത്തിൽ പരക്കെ അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങളക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യാനും പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കുക. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

Related Topics

Share this story