Times Kerala

കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ ആയി സോണിയ ​ഗാന്ധിയെ തിരഞ്ഞെടുത്തു

 
സോ​ണി​യ ഗാ​ന്ധി​യു​ടെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ന്യൂഡൽഹി: സോണിയ ​ഗാന്ധിയെ കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി തിരഞ്ഞെടുത്തു. സോണിയയുടെ പേര് നിർദേശിച്ചത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ്. നിർദേശത്തെ കെ സുധാകരൻ, ​ഗൗരവ് ​ഗൊ​ഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണക്കുകയുണ്ടായി. സോണിയയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് ഇന്ന് ചേർന്ന പാർലമെന്‍ററി പാർട്ടി യോ​ഗത്തിലാണ്. രാഹുൽ ​ഗാന്ധിയുടെ പേരാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നിർദേശിച്ചത്. പ്രമേയം യോഗം പാസാക്കി. കെ സി വേണു​ഗോപാൽ വ്യക്തമാക്കിയത് പ്രതിപക്ഷ നേതാവിനെ സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ തീരുമാനിക്കുമെന്നാണ്.

Related Topics

Share this story