ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതുകൊണ്ട്- സ്വപ്ന സുരേഷ്
Wed, 15 Mar 2023

ബംഗളൂരു: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിലും സർക്കാരിനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സോൺട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇടപെട്ടെന്നും മുഖ്യമന്ത്രി അതിനാലാണ് വിഷയത്തിൽ മൗനം പാലിച്ചതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ വലംകൈ ആശുപത്രിയിലായതിനാലാവും മുഖ്യമന്ത്രിക്ക് ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിക്കാൻ കഴിയാത്തതെന്നും സ്വപ്ന പരിഹസിച്ചു.