Times Kerala

സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ: അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ല, ശക്തമായ നടപടിയുണ്ടാകും  

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൂക്കോട് വെറ്റിറിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചത് അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്നാണ്. അതോടൊപ്പം, കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നൽകിയ വിശദീകരണം സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തുവെന്നും പ്രതിചേർക്കുകയുണ്ടായെന്നുമാണ്. കൽപ്പറ്റ ഡി വൈ എസ് പി ആദ്യം അന്വേഷിച്ച കേസ് സിദ്ധാർത്ഥൻ്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സി ബി ഐക്ക് വിടാൻ തീരുമാനിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്ന് തന്നെ ഉത്തരവിറക്കിയെന്നും എന്നാൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് അന്വേഷണ ഉത്തരവ് സി ബി ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവുണ്ടായതായും തുടർന്ന് അവർക്കെതിരെ നടപടി സ്വീകരിച്ചതായും കൂട്ടിച്ചേർത്തു. സർക്കാരിൻ്റെ ഭാഗത്ത് നിന്ന്, ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. 

Related Topics

Share this story