Times Kerala

ഷാ​ഫി പ​റ​മ്പി​ൽ എം ​എ​ൽ​ എ സ്ഥാ​നം രാ​ജി​വ​ച്ചു: സ്പീ​ക്ക​ര്‍ എ.​എ​ൻ ഷം​സീ​റി​ന്‍റെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി 

 
 വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ്: ഷാഫി പറമ്പിൽ
തി​രു​വ​ന​ന്ത​പു​രം: എം​ എ​ൽ​ എ സ്ഥാ​നം രാ​ജി​വച്ച്‌ വ​ട​ക​ര​യി​ൽ നി​ന്ന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഷാ​ഫി പ​റ​മ്പി​ൽ​. രാജി സമർപ്പിച്ചത് സ്പീ​ക്ക​ര്‍ എ.​എ​ൻ ഷം​സീ​റി​ന്‍റെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ്. രാ​ജി​വെ​ച്ച ശേ​ഷം ഷാ​ഫി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചത് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​കു​മ്പോ​ൾ നി​യ​മ​സ​ഭ​യി​ലെ അ​നു​ഭ​വം ക​രു​ത്താ​കു​മെ​ന്നാണ്. പാ​ല​ക്കാ​ട്ടു​കാ​ർ ത​ന്നെ വ​ട​ക​ര​യി​ലേ​ക്ക് അ​യ​ച്ച​ത് 'പോ​യി തോ​റ്റി​ട്ട് വാ' ​എ​ന്ന് പ​റ​ഞ്ഞ​ല്ല എന്ന് പറഞ്ഞ അദ്ദേഹം ആ ​രാ​ഷ്ട്രീ​യ ബോ​ധ്യം പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ഷാഫി പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​ എ​ൽ​ എ​യാ​യി​രു​ന്നു. ഈ മണ്ഡലത്തിൽ ഇതോടെ ഇനി തെരഞ്ഞെടുപ്പുണ്ടാകും. പകരക്കാരനായി പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, വി.​ടി ബ​ൽ​റാം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണെന്നാണ് സൂചന.

Related Topics

Share this story