Times Kerala

രോഗിയെ മ‍ർദിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ തല്ലി 

 
രോഗിയെ മ‍ർദിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ തല്ലി 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിൽത്തല്ലി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർ‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ  കാരണം. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്‍റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാളാണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി എന്നാണ് വിവരം. ഈ തർക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ മ‍ർദിക്കുകയായിരുന്നു. ഷംജീറിന് ചവിട്ടേ‌ക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സ തേടി.

Related Topics

Share this story