Times Kerala

 റി​യാ​സി​യി​ൽ തീ​ർ​ഥാ​ട​ക​രെ ആ​ക്ര​മി​ച്ച ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്തം

 
 റി​യാ​സി​യി​ൽ തീ​ർ​ഥാ​ട​ക​രെ ആ​ക്ര​മി​ച്ച ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്തം
 

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മ​രി​ലെ റി​യാ​സി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശക്തമാക്കി. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ കു​റി​ച്ച് ശ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

ജ​മ്മു​വി​ല്‍ നി​ന്ന് 140 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ശി​വ​ഖോ​രി ഗു​ഹാ​ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​യ തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​നെ ല​ക്ഷ്യ​മി​ട്ടാ​ണു ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ച്ച​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് 10 പേ​ർ മരണപ്പെടുകയും  32 പേ​ർ​ക്ക് പരിക്കേൽക്കുകയുമായിരുന്നു.  താ​ഴ്ച​യി​ലേ​ക്കു വീ​ണ ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് റി​യാ​സി എ​സ്പി മോ​ഹി​ത് ശ​ര്‍​മ അ​റി​യി​ച്ചു.  
 

Related Topics

Share this story