Times Kerala

ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിങ് ജയിൽമോചിതനായി

 
ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിങ് ജയിൽമോചിതനായി

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം കിട്ടിയ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ജയിൽമോചിതനായി. മദ്യനയക്കേസിൽ അറസ്റ്റ് ചെയ്ത സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം നൽകിയത്.

തിഹാർ ജയിലിന് പുറത്ത് കൂടിനിന്ന ആം ആദ്മി  പ്രവർത്തകർ സഞ്ജയ് സിങിനെ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ ആപ്പ് പ്രവർത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം കിട്ടുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സഞ്ജയ് സിങ്. 

Related Topics

Share this story