Times Kerala

 റോ​ബി​ൻ ബ​സി​ന് ത​മി​ഴ്നാ​ട്ടി​ലും പി​ഴ; പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് 70,410 രൂ​പ ഈടാക്കി

 
 റോ​ബി​ൻ ബ​സി​ന് ത​മി​ഴ്നാ​ട്ടി​ലും പി​ഴ; പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് 70,410 രൂ​പ ഈടാക്കി
പാ​ല​ക്കാ​ട്:  റോ​ബി​ൻ ബ​സി​ന് ത​മി​ഴ്നാ​ട്ടി​ലും പി​ഴ. അ​നു​മ​തി​യി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ​തിന്  70,410 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്. ചാ​വ​ടി ചെ​ക്പോ​സ്റ്റി​ലാ​യി​രു​ന്നു ത​മി​ഴ്നാ​ട് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി. വാ​ഹ​നം പി​ടി​ച്ചി​ട്ട​തോ​ടെ ഒ​രാ​ഴ്ച​ത്തെ പി​ഴ​യും ടാ​ക്സും വാ​ഹ​ന ഉ​ട​മ അ​ട​ച്ചു. തു​ക​യ​ട​ച്ച​തോ​ടെ ന​വം​ബ​ർ 24 വ​രെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താം.

 റോ​ബി​ൻ ബ​സി​നെ പൂ​ട്ടാ​ൻ കെ​എ​സ്ആ​ർ​ടി​സി ത​ന്ത്രം; കോ​യ​മ്പ​ത്തൂ​ർ സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന റോ​ബി​ൻ ബ​സി​നെ പൂ​ട്ടാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ഞാ​യ​റാ​ഴ്ച മു​ത​ൽ പ​ത്ത​നം​തി​ട്ട - ഈ​രാ​റ്റു​പേ​ട്ട - കോ​യ​മ്പ​ത്തൂ​ർ വോ​ൾ​വോ എ​സി സ​ർ​വീ​സ് ആ​രം​ഭി​ക്കും.  റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ർ​വീ​സ് നടത്തുന്നത്.  പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും രാ​വി​ലെ 04:30ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് തി​രി​കെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം 04:30ന് ​പു​റ​പ്പെ​ടും. അതേസമയം റോ​ബി​ൻ ബ​സി​ന് കേ​ര​ള എം​വി​ഡി ഇ​ന്ന് പി​ഴ​യാ​യി ചു​മ​ത്തി​യ​ത് 30,000 രൂ​പ.  പെ​ർ​മി​റ്റ് ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. വാ​ഹ​നം വാ​ള​യാ​ർ ബോ​ർ​ഡ​ർ ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​ത്ര​യും തു​ക പി​ഴ ചു​മ​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പി​ഴ​യീ​ടാ​ക്കി ബ​സ് വി​ടു​ക​യാ​യി​രു​ന്നു. സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് പോ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട, പാ​ലാ, അ​ങ്ക​മാ​ലി, പു​തു​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ബ​സ് ത​ട​ഞ്ഞ​ത്.  അ​തേ​സ​മ​യം, വ​ഴി​നീ​ളെ നി​ര​വ​ധി​പ്പേ​രാ​ണ് റോ​ബി​ൻ ബ​സി​ന് പി​ന്തു​ണ​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. തൊ​ടു​പു​ഴ​യി​ലെ​ത്തി​യ ബ​സി​ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ന​ല്കി​യ​ത്

Related Topics

Share this story