സിക്കുകാർക്ക് എതിരേ പരാമർശം: കങ്കണയ്ക്കെതിരേ കേസെടുത്തു

kangana ranaut
 മും​​​ബൈ: സി​​​ക്ക് മ​​​ത​​​വി​​​ഭാ​​​ഗ​​ത്തി​​നെ​​തി​​രെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ബോ​​​ളി​​​വു​​​ഡ് ന​​​ടി ക​​​ങ്ക​​​ണ റ​​​ണാ​​​വ​​​ത്തി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ഡ​​​ൽ​​​ഹി സി​​​ക്ക് ഗു​​​രു​​​ദ്വാ​​​ര മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി(​​​ഡി​​​എ​​​സ്ജി​​​എം​​​സി)​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഖ​​​ർ പോ​​​ലീ​​​സാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ഷ​​​ക​​​ർ ന​​​ട​​​ത്തി​​​യ സ​​​മ​​​രം ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​ക്ഷോ​​​ഭ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ ഖ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​രാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ക​​​ങ്ക​​​ണ ട്വീ​​​റ്റ് ചെ​​​യ്ത​​​ത്.

Share this story