Times Kerala

വയനാട് മണ്ഡലം ഇളക്കിമറിച്ച് രാഹുലിൻ്റെ റോഡ് ഷോ  

 
രാഹുൽ
കൽപറ്റ : യു.ഡി.എഫ്. പ്രവർത്തകരെയും വയനാട് മണ്ഡലത്തെയും ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാനായെത്തിയതാണ്. ഒപ്പം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയുമുണ്ട്. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇരുവരും കല്പറ്റയിലേയ്ക്ക് നീങ്ങിയത്. വലിയ ജനക്കൂട്ടമാണ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി കല്പറ്റയിലേയ്ക്ക് ഒഴുകിയെത്തിയത്. മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത് ഹെലികോപ്റ്ററിലാണ്. 
 

Related Topics

Share this story