Times Kerala

പി.വി അൻവറിന്‍റെ ആരോപണം; വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

 
അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്;  ചി​ത്ര​യ്‌​ക്കെ­​തി​രേ സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് ഫാ​സി​സം: സ​തീ​ശ​ൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പി.വി അൻവർ എം.എല്‍.എയുടെ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി സമർപ്പിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിനാണു  അന്വേഷണത്തിന്റെ ചുമതല.

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയിൽ പി വി അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തൽ. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് സതീശന് 150 കോടി ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായി കൈമാറി എന്നാണ് പി വി അൻവറിന്റെ വെളിപ്പെടുത്തൽ.

കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് അരങ്ങേറിയത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. 

Related Topics

Share this story