Times Kerala

മുണ്ടിനീരിന് ചികിത്സക്കെത്തിയ ബാലന് കൊടുത്തത് പ്രഷറിന്‍റെ ഗുളിക; കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി 

 
ലോക്സഭാ തെരഞ്ഞെടുപ്പ്: ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ 
ആമ്പല്ലൂർ (തൃശൂർ): വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ മുണ്ടിനീരിന് ചികിത്സയ്ക്ക് വന്ന അഞ്ചു വയസ്സുകാരന് മരുന്നു മാറി നൽകിയതായി പരാതി. മുണ്ടിനീര് ചികിത്സക്കെത്തിയ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പില്‍ കബീറിന്റെ മകന് പ്രഷറിന്റെ ഗുളികയാണ് കൊടുത്തത്.
 ഇതുസംബന്ധിച്ച് കബീർ ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി. മേയ് മൂന്നിനാണ് ഇവർ ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. ഡോക്ടര്‍ എഴുതിയ മരുന്നിന് പകരമായി ഫാർമസിയിൽനിന്ന് മുതിര്‍ന്നവര്‍ക്കുള്ള ശക്തികൂടിയ പ്രഷറിന്റെ മരുന്നാണ് നൽകിയതെന്ന് പരാതിയിൽ ഉന്നയിക്കുന്നു.
മൂന്നു ദിവസം മരുന്ന് കഴിച്ച കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യം വീണ്ടുകിട്ടിയത്.

Related Topics

Share this story