Times Kerala

പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണം: അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

 
പ്രബീർ
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ യു.എ.പി.എ. കേസില്‍ അടിയന്തരമായി വിട്ടയക്കണമെന്ന് പറഞ്ഞ് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചത്. പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സ്വാഭാവിക നീതിയുടെ നിഷേധമാണ് ഇതെന്ന് മനസിലാക്കിയ കോടതി അദ്ദേഹത്തെ വിട്ടയക്കണമെന്ന് നിര്‍ദേശിച്ചത് അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ്. പ്രബീര്‍ പുരകായസ്ത ഡല്‍ഹി പോലീസ് എടുത്ത യു.എ.പി.എ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രബീറിനുവേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്. 

Related Topics

Share this story