Times Kerala

 ഫോണ്‍ വിളിക്ക് ഇനി ചെലവേറും; നിരക്കുകൾ 20 മുതല്‍ 25 ശതമാനം വരെ വർധിക്കും 

 
 ഫോണ്‍ വിളിക്ക് ഇനി ചെലവേറും; നിരക്കുകൾ 20 മുതല്‍ 25 ശതമാനം വരെ വർധിക്കും 
 ഡൽഹി: രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും.2019നുശേഷം ആദ്യമായാണ് മൊബൈല്‍ ഫോണ്‍ നിരക്കുവര്‍ധന നടപ്പിലാക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു.ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയ (വി), റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകള്‍ നല്‍കുന്നു.ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

Related Topics

Share this story