Times Kerala

തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും; കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം: ബിനോയ് വിശ്വം

 
തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും; കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം: ബിനോയ് വിശ്വം

തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളമെന്നും ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധന പ്രതിസന്ധിയിലാക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.   കേന്ദ്രസർക്കാർ സംസ്ഥാനത്ത ധനപ്രതിസന്ധിയിലാക്കുന്നു. 20 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാൻ സംഘടനാ സംവിധാനം ശക്തമാക്കും.  കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് പോലും മനസിലാക്കാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിൻ്റെ അർത്ഥം മനസിലാക്കാൻ ഒരു യു ഡി എഫ് എം.പിക്ക് കഴിഞ്ഞില്ല. തൂക്ക് പാർലമെൻ്റ് വന്നാൽ ഒരു എം.പിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ?  ഗോഡ്സെയുടെ പാർട്ടി ഊണിന് വിളിച്ചാൽ ക്ഷണം സ്വീകരിക്കുന്നു. 

വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടി നൽകേണ്ടി വരും. ഇന്ത്യാ സഖ്യത്തിൻ്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.   ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യാനിയെ അംഗമാക്കാത്തതിനെപ്പറ്റി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉന്നയിച്ചിട്ടുണ്ടോ?

സംസ്ഥാന ബജറ്റിൽ ഇന്നത്തെ ചുറ്റുപാടിൽ അത്ഭുതം പ്രതീക്ഷിക്കാർ വയ്യ. എന്നാൽ ഭക്ഷ്യ പൊതുവിതരണ മേഖല, പെൻഷൻ എന്നിവയിൽ കുറച്ചു കൂടി ചെയ്യാനുണ്ട്. വിദേശ സർവകലാശാലകളല്ല ഇപ്പോഴത്തെ അടിയന്തര പ്രശ്നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Related Topics

Share this story