Times Kerala

പന്തീരാങ്കാവ് പീഡനകേസ്; രാഹുൽ നിരപരാധിയെന്ന് യുവതി, മൊഴിമാറ്റി 

 
പന്തീരാങ്കാവ് പീഡനകേസ്; രാഹുൽ നിരപരാധിയെന്ന് യുവതി, മൊഴിമാറ്റി
പന്തീരങ്കാവ് പീഡനക്കേസിൽ മൊ‍ഴി മാറ്റി പീഡനത്തിനിരയായ പെണ്‍കുട്ടി. കേസിലെ പ്രതി രാഹുൽ നിരപരാധിയെന്നും രാഹുലിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ കളവെന്നുമാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പെൺകുട്ടി ക്ഷമ ചോദിച്ചു. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിലേക്ക് തിരികെയെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് തന്റെ ആരോപണം എന്നാണ് യുവതി ഈ വീഡിയോയിൽ പറയുന്നത്.

Related Topics

Share this story