മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ല; ആരോഗ്യമന്ത്രി

veena george
 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ബാധിച്ചവർക്ക് മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് വ​രു​ന്ന​വ​ര്‍​ക്ക് മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. കോ​വി​ഡി​ന്‍റെ ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് അ​ത് ക​ണ്ട​താ​ണ്. പ​ക്ഷേ ഒ​മി​ക്രോ​ണി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ അ​ത് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു. പ​നി​യാ​ണെ​ങ്കി​ലും മ​ണ​വും രു​ചി​യും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് കോ​വി​ഡ് അ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ സ്വ​യം എ​ത്ത​രു​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share this story