Times Kerala

അരുണാചലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നവീൻ സാത്താൻ സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗം 
 

 
ക്രൈം
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ നിന്നു കണ്ടെത്തിയ മൂന്നംഗ സംഘത്തിലെ നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നു സൂചന. ഇയാൾ ആത്മാവിനെ ശരീരത്തിൽ നിന്ന്  മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു കൂടുതൽ അറിയാനായി ശ്രമം നടത്തിയതായി വ്യക്തമായി. അരുണാചൽ പ്രദേശിൽ പോയാൽ അനൃഗ്രഹത്തിലെത്താം എന്ന ചിന്ത ഇയാളുടെ തലയിൽ സ്ഥാനം കൈക്കലാക്കുന്നത് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പരന്ന വായനകളിലൂടെയും ചർച്ചകളിലൂടെയുമാണ്. നവീൻ്റെ ആദ്യ ദൗത്യം ഇക്കാര്യം ഭാര്യയായ ദേവിക്ക് മനസിലാക്കി കൊടുക്കുക എന്നതായിരുന്നു. ഭർത്താവ് പറഞ്ഞതെല്ലാം വിശ്വസിക്കുകയായിരുന്നു വർഷങ്ങളായി ഇയാളോടൊപ്പമുള്ള ജീവിതത്തിലൂടെ പുനർജന്മത്തിലടക്കം വിശ്വാസം കാത്തുസൂക്ഷിച്ചിരുന്ന ദേവി. ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോട് പങ്കിട്ടത് ദേവിയാകാമെന്നാണ് സംശയം. വൻസാമ്പത്തിക തട്ടിപ്പുകളാണ് ഇത്തരം ഗ്രൂപ്പുകളിലൂടെ നടക്കുന്നത്.  

Related Topics

Share this story