Times Kerala

 ഉ​ത്ര  വധം: പ്ര​തി സൂരജിന് നാല് ജീവപര്യന്തം 

 
ഉ​ത്ര  വധം: പ്ര​തി സൂരജിന് നാല് ജീവപര്യന്തം
 കൊ​ല്ലം: കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂരജിന് നാല് ജീവപര്യന്തം വിധിച്ച് കോടതി.  കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോടതി കണ്ടെത്തിയിരുന്നു. കൊ​ല്ലം അ​ഡീ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ വിധിച്ചത്. വിധി പ്രസ്താവം തുടരുകയാണ്. ഗൂ​ഢാ​ലോ​ച​ന​യോ​ടെ​യു​ള്ള കൊ​ല​പാ​ത​കം (302), ന​ര​ഹ​ത്യാ​ശ്ര​മം (307), ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം (326), വ​നം-​വ​ന്യ​ജീ​വി ആ​ക്ട് (115) എ​ന്നി​ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്.സം​സ്ഥാ​ന​ത്ത് പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​കേ​സാ​ണി​ത്. പാ​മ്പി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ഡ​മ്മി പ​രീ​ക്ഷ​ണ​വും അ​ട​ക്ക​മു​ള്ള ശാ ​സ്ത്രീ​യ തെ​ളി​വു​ക​ൾ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.2020 മേ​യ് ഏ​ഴി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി​നി​യാ​യ ഉ​ത്ര​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി യി​ല്‍ മൂ​ര്‍​ഖ​ന്‍​പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story