Times Kerala

ടി​.ടി.ഇ​യെ പി​ന്നി​ൽ നി​ന്ന് ത​ള്ളിയിട്ട് കൊലപ്പെടുത്തിയ ഇതരസംസ്ഥാനക്കാരനെതിരെ കൊ​ല​ക്കു​റ്റം

 
ക്രൈം
തൃ​ശൂ​ർ: വെ​ള​പ്പാ​യ​യി​ൽ ടി.ടി.ഇയെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തിയായ ഒ​ഡീ​ഷ സ്വ​ദേ​ശി ര​ജ​നീ​കാ​ന്ത​യ്ക്കെ​തി​രേ കൊ​ല​ക്കു​റ്റം. ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് ഐ​.പി.​സി. 302 വ​കു​പ്പ് ചു​മ​ത്തി​യാ​ണ്. എഫ്.ഐ.ആറിൽ പറയുന്നത് ഇയാൾ ​ടി​.ടി.ഇ. വി​നോ​ദി​നെ തള്ളിയിട്ടത് കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോടുകൂടി തന്നെയാണെന്നാണ്. ടി.ടി.ഇ. തൃ​ശൂ​രി​ൽ നി​ന്ന് ക​യ​റി​യ പ്ര​തി​യോ​ട്  മു​ള​ങ്കു​ന്ന​ത്ത്കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞാ​ണ് ടി​ക്ക​റ്റ് ചോ​ദി​ച്ച​ത്. ട്രെ​യി​നി​ന്‍റെ 11-ാമ​ത് കോ​ച്ചി​ന്‍റെ പി​ന്നി​ൽ വ​ല​തു​വ​ശ​ത്തെ വാ​തി​ലി​നരികത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വിനോദിനെ പ്ര​തി രജനീകാന്ത രണ്ടുകൈകളുമുപയോഗിച്ച് പി​ന്നി​ൽ​നി​ന്ന് തള്ളിയിടുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. 

Related Topics

Share this story