Times Kerala

മാസപ്പടി: യഥാർഥ കുറ്റവാളി പിണറായി, 2016 മുതല്‍ വീണയ്ക്ക് എല്ലാമാസവും 5 ലക്ഷംവീതം- കുഴല്‍നാടന്‍

 
മാത്യു കുഴല്‍നാടന്റെ പരാതിയില്‍ വീണാ വിജയന്റെ നികുതി ഇടപാടുകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പ്

കൊച്ചി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എൽ. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസങ്ങളിലും മകൻ വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആർ.എല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം.

2016- ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വീണയ്ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ സിഎംആർഎൽ മൂന്ന് ലക്ഷം രൂപ വീതം എക്സാ ലോജിക് എന്ന കമ്പനിയിലേക്ക് കൊടുത്തുകൊണ്ടിരുന്നു. കരിമണൽ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോൾ സിഎംആർഎൽ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും മുഖ്യമന്ത്രി സിഎംആർഎൽ ഇടപെട്ടുവെന്നും കുഴൽ നാടൻ ആരോപിച്ചു. ഇതിന്റെ ഫലമാണ് വീണാ വിജയന് പ്രതിമാസം ലഭിച്ച മാസപ്പടിയെന്നും മാത്യു കുഴൽ നാടൻ ആരോപണം ഉന്നയിച്ചു.

Related Topics

Share this story