Times Kerala

'മോദി കാ പരിവാർ' സമൂഹമാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണം; പ്രധാനമന്ത്രി

 
 കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ​കു​മാ​ര​ന്‍ വ​യ​നാ​ട്ടി​ല്‍ നി​ന്നും റാ​യ്ബ​റേ​ലി​യി​ലേ​ക്ക് പ​റ​ന്നെ​ത്തി: പ്ര​ധാ​ന​മ​ന്ത്രി

ഡൽഹി: 'മോദി കാ പരിവാർ' സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച മോദി ഇനി 'മോദി കാ പരിവാർ' സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥന നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യത്തുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി 'മോദി കാ പരിവാർ' എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. 

അത് തനിക്ക് ഒരുപാട് കരുത്ത് പകർന്നു . ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് 'മോദി കാ പരിവാർ' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
 

Related Topics

Share this story