Times Kerala

തോല്‍വിയെ കുറിച്ചുളള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി: 'ഡൽഹിയിൽ നല്ല ചൂടാണല്ലേ?'

 
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം അനുവദിച്ചു
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവർത്തകരുടെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ചോദ്യത്തെ പരിഹാസപൂർവ്വം നേരിട്ടു. '19 സീറ്റുകളില്‍ തോറ്റത് ഭരണവിരുദ്ധവികാരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞല്ലോ' എന്ന ചോദ്യത്തിനാണ് ഡല്‍ഹിയില്‍ സി പി ഐ എം പി ബി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പരിഹാസ രൂപേണയുള്ള മറുപടി നൽകിയത്. 'ഡല്‍ഹിയില്‍ നല്ല ചൂടാണല്ലേ' എന്നാണ് കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വിയെക്കുറിച്ച് പ്രതികരിക്കുകയുണ്ടായത്. എല്‍ ഡി എഫിന് കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കുറെ 2019 ലേതിന് സമാനമായ ഫലമാണുണ്ടായതെന്നും പറഞ്ഞു. കൂടാതെ, സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ ജനവിധി അംഗീകരിച്ചും, ആഴത്തില്‍ പരിശോധിച്ചും, ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story