കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ തിരൂരിലെത്തിച്ചു
May 27, 2023, 08:22 IST

കോഴിക്കോട്: കോഴിക്കോട്ട് ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്നും തിരൂരിലെത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ തിരൂര്‍ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇന്നുതന്നെ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
അതേസമയം, കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂര്‍ കോരങ്ങാട് ജുമാ മസ്ജിദില്‍ അര്‍ധരാത്രിയോടെ ഖബറടക്കി.