Times Kerala

പെന്‍ഷന്‍ മുടങ്ങില്ലെന്ന് ഉറപ്പ് കിട്ടി; അടിമാലിയിലെ വൃദ്ധ ദമ്പതിമാര്‍ സമരം അവസാനിപ്പിച്ചു 

 
പെന്‍ഷന്‍ മുടങ്ങില്ലെന്ന് ഉറപ്പ് കിട്ടി; അടിമാലിയിലെ വൃദ്ധ ദമ്പതിമാര്‍ സമരം അവസാനിപ്പിച്ചു 

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിൽ പ്രതിഷേധിച്ച അടിമാലിയിലെ വൃദ്ധദമ്പതിമാര്‍ സമരം അവസാനിപ്പിച്ചു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദമ്പതികൾ സമരം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. പെന്‍ഷന്‍ മുടങ്ങില്ലെന്ന് ദമ്പതിമാര്‍ക്ക് നേതൃത്വം ഉറപ്പു നല്‍കി.

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയെന്ന് ശിവദാസന്‍ വ്യക്തമാക്കി. പെൻഷൻ കുടിശിക ഒരു മാസത്തിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ശിവദാസന്‍ പറഞ്ഞു. ഇതിനിടെ സാമ്പത്തികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും. പെൻഷൻ കുടിശിക കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.അരിയും പച്ചക്കറിയും ബി ജെ പി പ്രവർത്തകർ എത്തിച്ച് നൽകി. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും കൈമാറി.

പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധമറിയിച്ച് രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 കാരനായ ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ വ്യക്തമാക്കി.


 

Related Topics

Share this story