ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമ; മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനം
Nov 26, 2021, 10:03 IST
കൊച്ചി: ആലുവയിൽ ഭർത്താവിനെതിരെ പരാതി നൽകിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർതൃവീട്ടിൽ മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് വീട്ടിൽ ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.