Times Kerala

ഭൂചലനത്തിൽ തകർന്നടിഞ്ഞ് തായ്‌വാനിലെ പടുകൂറ്റൻ കെട്ടിടങ്ങൾ 

 
ഭൂചലനം
തായ്പേയ് :  25 വർഷത്തിനിടെയുണ്ടായ ശക്തിയേറിയ ഭൂചലനമാണ് തായ്‌വാനിലിത്. വൻ നാശനഷ്ടമാണ് ഈ ദുരന്തം വിതച്ചത്. ഏഴു മരണങ്ങൾ ഇതുവരെ  സ്ഥിരീകരിക്കാനായെങ്കിലും തകർന്നു തരിപ്പണമായ  ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു എന്നത് ആശങ്കാജനകമാണ്. കൂടാതെ 60ലേറെ പേർക്ക് പരുക്കേറ്റതായും വിവരങ്ങൾ അറിയിക്കുന്നു. 


അധികൃതർ തുടർ ഭൂചലനങ്ങൾ വരും മണിക്കൂറുകളിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ബഹുനിലക്കെട്ടിടങ്ങൾ തലകുനിച്ചതോടെ പൊടിപടലങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തായ്‌പേയ് സിറ്റി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ സാഹചര്യത്തിൽ തായ്‌വാനിലും, ജപ്പാൻ്റെ ദക്ഷിണമേഖലയിലും, ഫിലിപ്പീൻസിലും സൂനാമി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

Related Topics

Share this story