Times Kerala

ആഭ്യന്തരം അമിത് ഷാ തുടരും, രാജ്നാഥിന് പ്രതിരോധം തന്നെ; ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷം-ഫിഷറീസ്

 
ആഭ്യന്തരം അമിത് ഷാ തുടരും, രാജ്നാഥിന് പ്രതിരോധം തന്നെ; ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷം-ഫിഷറീസ്
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം അംഗത്തിന് പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്‌നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക പുറത്തുവന്നപ്പോൾ ആഭ്യന്തര വകുപ്പിൽ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങ് പ്രതിരോധത്തിലും നിതിൻ ഗഡ്കരി ഗതാഗതത്തിലും നിർമല സീതാരാമൻ ധനവകുപ്പിലും തന്നെ നിലനിൽക്കും l. ജെ.ഡി.യുവിന് റെയിൽവേ വകുപ്പില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. 
സുരേഷ് ഗോപി പെട്രോളിയം, ടൂറിസം വകുപ്പുകളിലും ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലും സഹമന്ത്രിമാരാണ്.

Related Topics

Share this story