Times Kerala

 റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടിപി കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍

 
 റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടിപി കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍
 വയനാട്: പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് സംഘം റിസോർട്ടിൽ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി.

Related Topics

Share this story