Times Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; സമരം പിൻവലിച്ച് ഡ്രൈവിങ് സ്‌കൂളുകൾ 

 
 കെ.എസ്​.ആർ.ടി.സിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയുന്നില്ല; ഗണേഷ്​കുമാർ
സമാധാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ അറിയിച്ചു. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വാക്ക് നൽകി.
സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ വ്യക്തമാക്കി. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോ​ഗസ്ഥനും 40 ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും അംഗീകരിച്ചു.

Related Topics

Share this story