Times Kerala

ഡോ.വന്ദന ദാസ് വധക്കേസ്: സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

 
 വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണ പരിശോധിച്ച വിദഗ്ധ സംഘങ്ങളാണ് റിപ്പോർട്ട് സമർപ്പിച്ചത്. മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും തലയൂരാൻ പലതവണ ശ്രമം നടതുഐ. ഇതിനു പിന്നാലെയാണ് സന്ദീപിനെ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാക്കിയത്. യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.

ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്  സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്. ഇതോടെ മാനസിക പ്രശ്നത്തിന്റെ പേരിൽ കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപിന് സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Related Topics

Share this story