Times Kerala

ഡോക്ടറെ വീട്ടിലേക്ക് കുഴിനഖ ചികിത്സയ്ക്കായി വിളിച്ചു വരുത്തി: കലക്ടർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സർക്കാർ 

 
കളക്ടർ
തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കാനായി ഡോക്ടറെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ  തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ലെന്ന് സർക്കാർ. ചികിത്സയ്ക്കായി വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ജനറൽ ആശുപത്രിയിലെ ഒ.പിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെയാണ്. സർക്കാർ വിലയിരുത്തൽ സംഭവം വിവാദമാക്കിയത് ഡോക്ടറും സർവീസ് സംഘടനയുമാണ് എന്നാണ്.  ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി. ഒ പിയിലെ തിരക്ക് കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാറ്റിവയ്ക്കാവുന്നതാണെന്നും ഡോക്ടറും സംഘടനയുമാണ് സര്‍വീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് എന്നും പറയുന്ന സർക്കാർ 
അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം താമസ സ്ഥലത്തെത്തി ചികിത്സ നല്‍കണമെന്നാണെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story