ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല ; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല ; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
 തിരുവനന്തപുരം: ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നടന്നത് എന്താണെന്ന് എസ് എഫ് ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെ മുറിയിൽ ബന്ധിയാക്കി എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. 
ഉച്ചമുതൽ അര്‍ദ്ധരാത്രിവരെ നീണ്ട എസ്എഫ്ഐ ഉപരോധ സമരത്തില്‍ 21 അധ്യാപകരെ പത്തു മണിക്കൂറാണ് മുറിയില്‍ ബന്ധികളാക്കിയത്. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്ഐ ഉപരോധം. ഒടുവില്‍ പോലീസ്മോ എത്തിയായിരുന്നു ഇവരെ മോചിപ്പിച്ചത്. സമരത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കാ​ന്പ​സി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 24 എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെയ്തതിനെതിരെയായിരുന്നു എ​സ്എ​ഫ്ഐ സ​മ​രം.

Share this story