Times Kerala

ആനകളോട് ക്രൂരത: ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ പരിശോധന നടത്തി വനം വകുപ്പ്

 
ആനകളോട് ക്രൂരത: ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ പരിശോധന നടത്തി വനം വകുപ്പ്
തൃശൂര്‍: ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വനം വകുപ്പ് പരിശോധന നടത്തി. ആനകളോട് ക്രൂരത കാണിക്കുന്നുണ്ടോയെന്നും നിരോധിച്ച ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. റിപോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി  സംസ്ഥാനത്ത് ആനകളുടെ ആരോഗ്യം, ചിപ്പ് വിവരങ്ങള്‍ എന്നിവ പരിശോധിക്കണമെന്ന്  ഇന്ന് സര്‍ക്കാറിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.  എഴുന്നള്ളത്ത് നിയന്ത്രണത്തിലെ വിദഗ്ധ സമിതി റിപോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് പറഞ്ഞ കോടതി  ആനകള്‍ക്ക് വോട്ടില്ലാത്തതിനാല്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന്  അഭിപ്രായപ്പെട്ടു.

Related Topics

Share this story